ഒരു വിൽപ്പനയ്ക്ക് ശേഷം സാധനങ്ങൾ തിരികെ നൽകുമ്പോൾ വിതരണക്കാരൻ ഉപഭോക്താവിന് നൽകുന്ന രേഖയാണ് ക്രെഡിറ്റ് നോട്ട്. സാധനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയോ അല്ലെങ്കിൽ തൃപ്തികരമല്ലാതിരിക്കുകയോ പോലുള്ള കാരണങ്ങളാൽ ഇത് സംഭവിക്കാം. തിരികെ നൽകിയ സാധനങ്ങളുടെ മൂല്യത്തിനാണ് ക്രെഡിറ്റ് നോട്ട് ഉണ്ടാക്കുന്നത്.
ക്രെഡിറ്റ് നോട്ട് ഉണ്ടാക്കുക (Create Credit Note)
ക്രെഡിറ്റ് നോട്ട്സ് മൊഡ്യൂളിൽ നിന്ന് നിങ്ങൾക്ക് നേരിട്ട് ഒരു ക്രെഡിറ്റ് നോട്ട് ഉണ്ടാക്കാം. അതിങ്ങനെയാണ്:
- “Sales > Credit Notes” എന്നതിലേക്ക് പോകുക.
- പേജിന്റെ മുകളിൽ വലത് കോണിലുള്ള + New ബട്ടൺ ക്ലിക്ക് ചെയ്യുക (അല്ലെങ്കിൽ c + n ഉപയോഗിക്കുക).
- നിങ്ങൾക്ക് ക്രെഡിറ്റ് നോട്ട് ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താവിന്റെയും ഇനത്തിന്റെയും വിവരങ്ങൾ നൽകുക.
- Save as Draft അല്ലെങ്കിൽ Save as Open ക്ലിക്ക് ചെയ്യുക.

ഓപ്പൺ ആയി മാറ്റുക (Convert to Open)
നിങ്ങളുടെ ക്രെഡിറ്റ് നോട്ട് Draft ആയി സേവ് ചെയ്തിട്ടുണ്ടെങ്കിൽ, അത് സജീവമാണെന്നും നിങ്ങളുടെ വിൽപ്പന റിപ്പോർട്ടുകളിൽ കാണിക്കുന്നുണ്ടെന്നും ഉറപ്പാക്കാൻ നിങ്ങൾക്ക് അത് Open സ്റ്റാറ്റസിലേക്ക് മാറ്റാം.
ഒരു ക്രെഡിറ്റ് നോട്ട് open ആയി അടയാളപ്പെടുത്താൻ:
- “Sales > Credit Notes” എന്നതിലേക്ക് പോകുക.
- നിങ്ങൾക്ക് open ആയി മാറ്റാൻ ആഗ്രഹിക്കുന്ന Draft സ്റ്റാറ്റസിലുള്ള ക്രെഡിറ്റ് നോട്ട് തിരഞ്ഞെടുക്കുക.
- പേജിന്റെ മുകളിൽ വലത് ഭാഗത്തുള്ള Convert to Open ബട്ടൺ ക്ലിക്ക് ചെയ്യുക.

ഇൻവോയ്സിൽ നിന്ന് (From Invoice)
ഒരു ഇൻവോയ്സിൽ നിന്ന് നിങ്ങൾക്ക് നേരിട്ട് ഒരു ക്രെഡിറ്റ് നോട്ട് ഉണ്ടാക്കാം. അതിങ്ങനെയാണ്:
- “Sales > Invoices” എന്നതിലേക്ക് പോകുക.
- നിങ്ങൾക്ക് ക്രെഡിറ്റ് നോട്ടാക്കി മാറ്റാൻ ആഗ്രഹിക്കുന്ന ഇൻവോയ്സ് തിരഞ്ഞെടുക്കുക.
- “More > Create Credit Note” ക്ലിക്ക് ചെയ്യുക.
- New Credit Note പേജ് സ്വയം പൂരിപ്പിക്കപ്പെടും. നിങ്ങൾക്ക് ഇവിടെ നിന്ന് ക്രെഡിറ്റ് നോട്ട് വിവരങ്ങൾ സേവ് ചെയ്യാം.

ക്രെഡിറ്റ് നോട്ടുകൾ ഇംപോർട്ട് ചെയ്യുക (Import Credit Notes)
കനക് ബുക്സിൽ ക്രെഡിറ്റ് നോട്ടുകൾ ചേർക്കുന്നതിനുള്ള മറ്റൊരു മാർഗ്ഗമാണ് അവ ഇംപോർട്ട് ചെയ്യുക എന്നത്. നിങ്ങളുടെ സിസ്റ്റത്തിലുള്ള ക്രെഡിറ്റ് നോട്ടുകൾ CSV, TSV, അല്ലെങ്കിൽ XLS ഫോർമാറ്റിൽ നിങ്ങൾക്ക് ഇംപോർട്ട് ചെയ്യാം.
ക്രെഡിറ്റ് നോട്ടുകൾ ഇംപോർട്ട് ചെയ്യാൻ:
- “Sales > Credit Notes” എന്നതിലേക്ക് പോകുക.
- പേജിന്റെ മുകളിൽ വലത് കോണിലുള്ള gear icon ക്ലിക്ക് ചെയ്യുക.
- Import Credit Notes തിരഞ്ഞെടുക്കുക.

ഇൻവോയ്സിലേക്ക് ക്രെഡിറ്റുകൾ അപ്ലൈ ചെയ്യുക (Apply Credits to Invoice)
നിങ്ങൾ ഒരു ഉപഭോക്താവിനായി ഒരു ക്രെഡിറ്റ് നോട്ട് ഉണ്ടാക്കിയെന്ന് കരുതുക. ഇപ്പോൾ, ക്രെഡിറ്റ് നോട്ടിലുള്ള "ക്രെഡിറ്റുകൾ", അതായത് ക്രെഡിറ്റ് നോട്ടിന്റെ മൊത്തം മൂല്യം നിങ്ങൾ ഉപഭോക്താവിന് നൽകാനുണ്ടെന്ന് നമുക്ക് പറയാം. അടുത്ത തവണ നിങ്ങൾ അതേ ഉപഭോക്താവിനായി ഒരു ഇൻവോയ്സ് ഉണ്ടാക്കുമ്പോൾ, നിങ്ങൾക്ക് ഈ ക്രെഡിറ്റുകൾ ഇൻവോയ്സിൽ നേരിട്ട് അപ്ലൈ ചെയ്യാം, അതുവഴി ഇൻവോയ്സിന്റെ മൂല്യം കുറയ്ക്കാൻ സാധിക്കും. നിങ്ങൾ ഉപഭോക്താവിനായി ഒന്നിലധികം ഇൻവോയ്സുകൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് ക്രെഡിറ്റ് നോട്ട് ഭാഗികമായി അവയിൽ ചിലതിലോ അല്ലെങ്കിൽ എല്ലാറ്റിലുമോ അപ്ലൈ ചെയ്യാം.
ക്രെഡിറ്റുകൾ അപ്ലൈ ചെയ്യുക (Apply Credits)
ഒരു ക്രെഡിറ്റ് നോട്ട് ഒരു ഇൻവോയ്സിലേക്ക് അപ്ലൈ ചെയ്യാൻ:
- “Sales > Credit Notes” എന്നതിലേക്ക് പോകുക.
- ഒരു ഇൻവോയ്സിൽ അപ്ലൈ ചെയ്യാൻ ആഗ്രഹിക്കുന്ന ക്രെഡിറ്റ് നോട്ട് തിരഞ്ഞെടുക്കുക.
- കൂടുതൽ ഓപ്ഷനുകളുള്ള ഡ്രോപ്ഡൗണിൽ നിന്ന് പേജിന്റെ മുകളിൽ വലത് ഭാഗത്തുള്ള Apply to Invoice ക്ലിക്ക് ചെയ്യുക.

- ഉപഭോക്താവിന്റെ ഇൻവോയ്സിലേക്ക്(invoice(s)) Amount to Credit നൽകുക.
- Save ക്ലിക്ക് ചെയ്യുക.

നിങ്ങൾക്ക് ക്രെഡിറ്റ് നോട്ടിനായി Remaining Credits ഉണ്ടെങ്കിൽ, അതിന്റെ സ്റ്റാറ്റസ് Open ആയിരിക്കും. ക്രെഡിറ്റ് നോട്ടിലെ എല്ലാ ക്രെഡിറ്റുകളും ഉപയോഗിച്ചു കഴിഞ്ഞാൽ, അതിന്റെ സ്റ്റാറ്റസ് Closed ആയി മാറും.
ക്രെഡിറ്റുകൾ കാണുക (View Credits)
ഇൻവോയ്സുകളിൽ (invoice(s)) നിങ്ങൾ അപ്ലൈ ചെയ്ത ക്രെഡിറ്റുകൾ കാണുന്നതിന്:
- “Sales > Credit Notes” എന്നതിലേക്ക് പോകുക.
- നിങ്ങൾ ഇൻവോയ്സിലേക്ക് അപ്ലൈ ചെയ്ത ക്രെഡിറ്റ് നോട്ട് തിരഞ്ഞെടുക്കുക.
- പേജിന്റെ മുകളിൽ വലത് ഭാഗത്തുള്ള Invoices Credited ടാബ് ക്ലിക്ക് ചെയ്യുക.

ഏതെങ്കിലും അപ്ലൈ ചെയ്ത ക്രെഡിറ്റുകളിൽ ഹോവർ ചെയ്ത് Trash ഐക്കൺ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് അവ ഡിലീറ്റ് ചെയ്യാം.
നിങ്ങൾക്ക് ക്രെഡിറ്റുകൾ ഇൻവോയ്സിൽ നേരിട്ട് അപ്ലൈ ചെയ്യാം. നിങ്ങൾ ഒരു ഉപഭോക്താവിനായി ഒരു ക്രെഡിറ്റ് നോട്ടും ഒരു ഇൻവോയ്സും ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ, ഇൻവോയ്സ് വിവരങ്ങളുടെ പേജിൽ നേരിട്ട് ഇൻവോയ്സിൽ അപ്ലൈ ചെയ്യാൻ കഴിയുന്ന ക്രെഡിറ്റുകൾ നിങ്ങൾക്ക് കാണാൻ കഴിയും.
ലഭ്യമായ ക്രെഡിറ്റുകൾ ഇൻവോയ്സിൽ നേരിട്ട് അപ്ലൈ ചെയ്യാൻ Apply Now ക്ലിക്ക് ചെയ്യുക.

ക്രെഡിറ്റുകൾ റീഫണ്ട് ചെയ്യുക (Refund Credits)
നിങ്ങൾ ഒരു ഉപഭോക്താവിനായി ഒരു ക്രെഡിറ്റ് നോട്ട് ഉണ്ടാക്കിയെന്ന് കരുതുക. ഇപ്പോൾ, നിങ്ങളുടെ ഉപഭോക്താവ് ക്രെഡിറ്റ് നോട്ട് റീഫണ്ട് ചെയ്യാൻ ആവശ്യപ്പെട്ടേക്കാം, അതിനാൽ നിങ്ങൾ അവർക്ക് offline ആയി പണം നൽകാൻ തീരുമാനിക്കുന്നു. അങ്ങനെയെങ്കിൽ, നിങ്ങൾ ക്രെഡിറ്റ് നോട്ട് റീഫണ്ട് ചെയ്യേണ്ടിവരും.

ഒരു ക്രെഡിറ്റ് നോട്ട് റീഫണ്ട് ചെയ്യാൻ:
- “Sales > Credit Notes” എന്നതിലേക്ക് പോകുക.
- നിങ്ങൾക്ക് റീഫണ്ട് ചെയ്യാൻ ആഗ്രഹിക്കുന്ന ക്രെഡിറ്റ് നോട്ട് തിരഞ്ഞെടുക്കുക.
- “More > Refund” ക്ലിക്ക് ചെയ്യുക.

- റീഫണ്ട് ചെയ്യാനുള്ള തുക നൽകുക.
- Save ക്ലിക്ക് ചെയ്യുക.
നിങ്ങൾക്ക് മുഴുവൻ റീഫണ്ട് തുകയും നൽകാം അല്ലെങ്കിൽ അത് ഭാഗികമായി നൽകാനും തിരഞ്ഞെടുക്കാം.
റീഫണ്ടുകൾ കാണുക (View Refunds)
ഒരു ക്രെഡിറ്റ് നോട്ടിനായി നിങ്ങൾ രേഖപ്പെടുത്തിയ എല്ലാ റീഫണ്ടുകളും കാണുന്നതിന്:
- “Sales > Credit Notes” എന്നതിലേക്ക് പോകുക.
- നിങ്ങൾ ഒരു റീഫണ്ട് രേഖപ്പെടുത്തിയ ക്രെഡിറ്റ് നോട്ട് തിരഞ്ഞെടുക്കുക.
- പേജിന്റെ മുകളിൽ വലത് ഭാഗത്തുള്ള Refund History ടാബ് ക്ലിക്ക് ചെയ്യുക.

- റീഫണ്ടുകൾക്ക് അടുത്തുള്ള ഐക്കണുകൾ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് അവ Edit ചെയ്യാനോ Delete ചെയ്യാനോ കഴിയും.
ക്രെഡിറ്റ് നോട്ട് ഡിലീറ്റ് ചെയ്യുക (Delete Credit Note)
നിങ്ങളുടെ ഉപഭോക്താവിനായി നിങ്ങൾ ഉണ്ടാക്കിയ ക്രെഡിറ്റ് നോട്ട് നിങ്ങൾക്ക് ഡിലീറ്റ് ചെയ്യാം. അതിങ്ങനെയാണ്:
- “Sales > Credit Notes” എന്നതിലേക്ക് പോകുക.
- നിങ്ങൾക്ക് ഡിലീറ്റ് ചെയ്യാനാഗ്രഹിക്കുന്ന ക്രെഡിറ്റ് നോട്ട് തിരഞ്ഞെടുക്കുക.
- “More > Delete” ക്ലിക്ക് ചെയ്യുക.

നിങ്ങൾ ക്രെഡിറ്റുകളോ റീഫണ്ടുകളോ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഒരു ക്രെഡിറ്റ് നോട്ട് ഡിലീറ്റ് ചെയ്യാൻ നിങ്ങൾക്ക് കഴിയില്ല:
ക്രെഡിറ്റ് നോട്ട് എഡിറ്റ് ചെയ്യുക (Edit Credit Note)
നിങ്ങളുടെ നിലവിലുള്ള ക്രെഡിറ്റ് നോട്ടിന്റെ വിശദാംശങ്ങൾ നിങ്ങൾക്ക് മാറ്റാൻ കഴിയും. അതിങ്ങനെയാണ്:
- “Sales > Credit Notes” എന്നതിലേക്ക് പോകുക.
- നിങ്ങൾക്ക് എഡിറ്റ് ചെയ്യാനാഗ്രഹിക്കുന്ന ക്രെഡിറ്റ് നോട്ട് തിരഞ്ഞെടുക്കുക.
- പേജിന്റെ മുകളിൽ വലത് ഭാഗത്തുള്ള Edit ഐക്കൺ ക്ലിക്ക് ചെയ്യുക.
- മാറ്റങ്ങൾ വരുത്തി ക്രെഡിറ്റ് നോട്ട് സേവ് ചെയ്യുക.

ക്രെഡിറ്റ് നോട്ട് ഡൗൺലോഡ് ചെയ്യുക (Download Credit Note)
നിങ്ങളുടെ ക്രെഡിറ്റ് നോട്ട് ഒരു PDF ആയി ഡൗൺലോഡ് ചെയ്യാം. അതിങ്ങനെയാണ്:
- “Sales > Credit Notes” എന്നതിലേക്ക് പോകുക.
- നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യാനാഗ്രഹിക്കുന്ന ക്രെഡിറ്റ് നോട്ട് തിരഞ്ഞെടുക്കുക.
- പേജിന്റെ വലത് ഭാഗത്തുള്ള PDF ഐക്കൺ ക്ലിക്ക് ചെയ്യുക.
ക്രെഡിറ്റ് നോട്ട് റദ്ദാക്കുക (Void Credit Note)
ചിലപ്പോൾ, ഒരു ക്രെഡിറ്റ് നോട്ട് നിങ്ങളുടെ വിൽപ്പന ഇടപാടുകളുടെ ഭാഗമാകാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല. അതേസമയം, അത് ഡിലീറ്റ് ചെയ്യാനും നിങ്ങൾ ആഗ്രഹിക്കുന്നില്ല. അങ്ങനെയെങ്കിൽ, നിങ്ങൾക്ക് ക്രെഡിറ്റ് നോട്ട് റദ്ദാക്കാൻ (void) തിരഞ്ഞെടുക്കാം. അതിങ്ങനെയാണ്:
- “Sales > Credit Notes” എന്നതിലേക്ക് പോകുക.
- നിങ്ങൾക്ക് റദ്ദാക്കാൻ ആഗ്രഹിക്കുന്ന ക്രെഡിറ്റ് നോട്ട് തിരഞ്ഞെടുക്കുക.
- “More > Void” ക്ലിക്ക് ചെയ്യുക.

ക്രെഡിറ്റ് നോട്ടുകൾ ഫിൽട്ടർ ചെയ്യുക (Filter Credit Notes)
അവയുടെ സ്റ്റാറ്റസ് അടിസ്ഥാനമാക്കി നിങ്ങൾക്ക് ക്രെഡിറ്റ് നോട്ടുകൾ ഫിൽട്ടർ ചെയ്യാം. അതിങ്ങനെയാണ്:
- “Sales > Credit Notes” എന്നതിലേക്ക് പോകുക.
- പേജിന്റെ മുകളിലുള്ള All Credit Notes ഡ്രോപ്ഡൗൺ ക്ലിക്ക് ചെയ്യുക.
- അതനുസരിച്ച് ഫിൽട്ടർ ചെയ്യാൻ ക്രെഡിറ്റ് നോട്ട് സ്റ്റാറ്റസ് തിരഞ്ഞെടുക്കുക.

ക്രെഡിറ്റ് നോട്ടുകൾ എക്സ്പോർട്ട് ചെയ്യുക (Export Credit Notes)
നിങ്ങളുടെ എല്ലാ ക്രെഡിറ്റ് നോട്ടുകളും കനക് ബുക്സിൽ CSV, XLSX, അല്ലെങ്കിൽ XLS ഫോർമാറ്റിൽ നിങ്ങൾക്ക് എക്സ്പോർട്ട് ചെയ്യാം. അതിങ്ങനെയാണ്:
- “Sales > Credit Notes” എന്നതിലേക്ക് പോകുക.
- പേജിന്റെ മുകളിൽ വലത് ഭാഗത്തുള്ള more ഐക്കൺ ക്ലിക്ക് ചെയ്യുക.
- Export Credit Notes തിരഞ്ഞെടുക്കുക.

ക്രെഡിറ്റ് നോട്ട് മുൻഗണനകൾ (Credit Note Preferences)
നിങ്ങളുടെ ക്രെഡിറ്റ് നോട്ട് മുൻഗണനകൾ കോൺഫിഗർ ചെയ്യുന്നതിന്:
- പേജിന്റെ മുകളിൽ വലത് കോണിലുള്ള Settings-ലേക്ക് പോകുക.
- Sales-ന് കീഴിലുള്ള Credit Notes തിരഞ്ഞെടുക്കുക.
